ട്രെയിനില്‍ 40 ലക്ഷത്തിന്‍റെ കള്ളപ്പണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ട്രെയിനില്‍ 40 ലക്ഷത്തിന്‍റെ കള്ളപ്പണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
alternatetext

കണ്ണൂര്‍: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തിന്‍റെ കള്ളപ്പണവുമായി കോട്ടയം സ്വദേശി പിടിയില്‍. കണ്ണൂര്‍ റെയില്‍വേ പോലീസിന്‍റെ മിന്നല്‍ പരിശോധനയിലാണ് കോട്ടയം സ്വദേശി സബിന്‍ ജലീല്‍ പിടിയിലായത്. മംഗലാപുരത്തുനിന്ന് കോയമ്ബത്തൂരിലേക്ക് പോകുന്ന കോയമ്ബത്തൂര്‍ എക്‌സ്പ്രസില്‍ നിന്നാണ് സബിന്‍ ജലീലിനെ പിടികൂടിയത്.

ജനറല്‍ കോച്ചില്‍ ആയിരുന്നു ഇയാള്‍ യാത്ര ചെയ്തിരുന്നത്. പയ്യന്നൂരിനും കണ്ണൂരിനും ഇടയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സബിന്‍ ജലീല്‍ പിടിയിലായത്. രേഖകള്‍ ഇല്ലാതെ മംഗലാപുരത്ത് നിന്നും കോട്ടയത്തേക്ക് അനധികൃതമായി പണം കടത്തുകയായിരുന്നു ലക്ഷ്യം.

കണ്ണൂര്‍ റെയില്‍വേ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണത്തിന്‍റെ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.