കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽനിന്നും എൻ.ഡി.എഫ്.ഡി.സി വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ തൊഴിൽ സംരംഭങ്ങൾ മുഖേന നിർമിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും ദേശീയ ദിവ്യാംഗൻ ധനകാര്യ വികസന കോർപ്പറേഷൻ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് 19 മുതൽ 29 വരെ മേള സംഘടിപ്പിക്കും. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവരും മുമ്പ് മേളയിൽ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ പേരും മറ്റ് വിശദാംശങ്ങളും ഉത്പന്നങ്ങളുടെ ഫോട്ടോയും സഹിതം 9ന് വൈകിട്ട് 3നകം അപേക്ഷ kshpwc2017@gmail.com ലേക്ക് അയയ്ക്കണം. അപേക്ഷാഫോമും മറ്റു വിശദാംശങ്ങളും www.hpwc.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2322065, 9497281896.
2024-09-07