ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. വെളളി, ശനി ദിവസങ്ങളില്‍ പ്രത്യേക മുന്നറിയിപ്പുകള്‍ ഒന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടില്ല.

എന്നാല്‍ അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച കാസർഗോഡ്, കണ്ണൂർ ജില്ലകളിലും ചൊവ്വാഴ്ച വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്