സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും എം മുകേഷിനെ ഒഴിവാക്കി

സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും എം മുകേഷിനെ ഒഴിവാക്കി
alternatetext

തിരുവനന്തപുരം; സിനിമാ നയകരട് രൂപീകരണ സമിതിയില്‍നിന്ന്ും നടനും എം എല്‍എയുമായ മുകേഷിനെ ഒഴിവാക്കി . പീഡനക്കേസില്‍ പ്രതിയായ മുകേഷിനെ ഒഴിവാക്കിയത് സിപിഎം നിര്‍ദേശ പ്രകാരമാണ്.

സിനിമാ കോണ്‍ക്ലേവിനു മുന്നോടിയായാണ് ഷാജി എന്‍ കരുണ്‍ ചെയര്‍മാനായി നയരൂപീകരണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചത്. മുകേഷിനെ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്െട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി അജോയ് എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്. ബി ഉണ്ണികൃഷ്ണനെ നേരത്തെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഷിഖ് അബുവും വിനയനും രംഗത്തെത്തിയിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിനയന്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. എന്നാല്‍ സമിതിയില്‍ നിന്നും മുകേഷിനെ മാത്രമാണ് ഒഴിവാക്കിയത്.