സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അറിയിപ്പില്‍ വീണ്ടും മാറ്റം. നേരത്തെ 8 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇപ്പോള്‍ 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പില്‍ കേന്ദ്രം മാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന പ്രകാരം സെപ്തംബർ ആദ്യവാരം കേരളത്തില്‍ മഴ തകർത്ത് പെയ്യാനാണ് സാധ്യത. സെപ്തംബർ 4 -ാം തിയതിവരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.