ചിന്നക്കനാലിലെ കൊമ്ബൻ മുറിവാലൻ ചരിഞ്ഞു. ചക്കക്കൊമ്ബൻ കാട്ടാനയുടെ ആക്രമണത്തില്‍ മുറിവാലൻ അവശനായി കഴിഞ്ഞ ദിവസം വീണിരുന്നു. കാട്ടാനകള്‍ കഴിഞ്ഞദിവസം കൊമ്ബുകോർത്തിരുന്നു. ഇതിലാണ് മുറിവാലൻ കൊമ്ബന് പരുക്കേറ്റിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ചികിത്സ നല്‍കി വരുന്നതിനിടെയാണ് ആന ചരിഞ്ഞത്.
ചക്കക്കൊമ്ബൻ മുറിവാലനെ കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ചക്കകൊമ്ബന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കാട്ടാന അപകടാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഒരാഴ്ച മുൻപായിരുന്നു കൊമ്ബന്മാർ ഏറ്റുമുട്ടിയത്. മുറിവാലൻ കൊമ്ബൻ ഒരാഴ്ചയോളം പരുക്കുമായി നടന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ആന അവശനിലയില്‍ വീഴുകയയിരുന്നു.
വനം വകുപ്പ് നിരീക്ഷിച്ച് വരുകയായിരുന്നു. ഇൻഫെക്ഷൻ ആയതാണ് പരുക്ക് ഗുരുതരമായത്. ചക്കക്കൊമ്ബന് പരുക്കില്ലെന്ന് ദേവികുളം റേഞ്ച് ഓഫീസർ അറിയിച്ചിരുന്നു. ചിന്നക്കനാലില്‍ പ്രശ്നക്കാരായ മൂന്ന് കൊമ്ബന്മാരില്‍ രണ്ടാമനായിരുന്നു മുറിവാലൻ. അരിക്കൊമ്ബനുശേഷം ചിന്നക്കനാലില്‍ ഉണ്ടായിരുന്ന രണ്ട് കൊമ്ബന്മാരാണ് ചക്കക്കൊമ്ബനും, മുറിവാലനും.