അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 8 സിപിഎം പ്രവർത്തകര്‍ക്ക് 5 വർഷം തടവ് 

അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 8 സിപിഎം പ്രവർത്തകര്‍ക്ക് 5 വർഷം തടവ് 
alternatetext

BJP പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 8 സിപിഎം പ്രവർത്തകര്‍ക്ക് 5 വർഷം തടവ് ശിക്ഷ വിധിച്ചു. അഴീക്കോട് വെള്ളക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസിലാണ് അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ എട്ട്‌ സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. ഇവർക്ക് അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് .

2017 നവംബര്‍ 11-ന് അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുള്ള എട്ടംഗ സംഘം രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ കൊല്ലാൻ സംഘം ചേരുകയും വാള്‍, ഇരുമ്ബ് കമ്ബിയും ഉപയോഗിച്ച്‌ ക്രൂരമായി ആക്രമിച്ചെന്നുമാണ് കേസ്. നിധിന്‍, നിഖില്‍ എന്നിവരേയാണ് ഇവർ ക്രൂരമായി ആക്രമിച്ചത് . പ്രതികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത് . കേസില്‍ പതിനൊന്ന് സാക്ഷികളേയും 27 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ശിക്ഷ വിധിച്ച പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്