പാലാ: 2014 ൽ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ചു എന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺ ജോർജ് ഉൾപ്പെടെയുള്ള 18 പേർ കുറ്റക്കാരല്ലന്ന് കോടതി അറിയിച്ചു.
പാർലമെൻ്റ് ഇലക്ഷനോട് അനുബന്ധിച്ച് നടന്ന പ്രകടനത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ അമർഷം പൂണ്ട് തൊട്ടിലാളികൾ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചു എന്ന് പറഞ്ഞ് പോലീസ് കേസെടുത്തത്. തുടർന്നാണ് ഷോൺ ജോർജ് ഉൾപ്പെടെ കേസിലെ 18 പ്രതികളെയും വെറുവിട്ടു കൊണ്ട് കോടതി വിധി പറഞ്ഞത്.