അമ്മ പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ച

അമ്മ പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ച
alternatetext

കൊച്ചി | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ചലനങ്ങളെ തുടര്‍ന്ന് അമ്മ ഭാരവാഹികള്‍ സ്ഥാനമൊഴിഞ്ഞതോടെ പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകള്‍. വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കി പുതിയ ഭാരവാഹികളെ നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആയി ഒരു വനിത വരണമെന്നാണ് ആവശ്യം.

പുതിയ കമ്മിറ്റിയെ നയിക്കാന്‍ പ്രമുഖ താരങ്ങള്‍ മുന്നോട്ടുവരാ സന്നദ്ധരല്ല എന്നാണു വിവരം. ലൈംഗിക ആരോപണ വിധേയല്ലാത്തവര്‍ ഭാരവാഹി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് ഭൂരിപക്ഷം അമ്മ അംഗങ്ങളുടെയും നിലപാട്. നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്.

സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജി വയ്ക്കുകയും ചെയ്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. അമ്മ ഭരണ സമിതി ധാര്‍മിക ഉത്തരവാദിത്തം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നുവെന്നായിരുന്നു വിശദീകരണം.