കോതമംഗലം: വിദ്യാർത്ഥികളുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ജനങ്ങളെ വലച്ചുകൊണ്ട് സ്വകാര്യബസുകൾ അപ്രതീക്ഷിതമായി സമരം പ്രഖ്യാപിച്ചു. തുടർന്ന് പോലീസിൻ്റെ അഭ്യർത്ഥന പ്രകാരം ഒരുവിഭാഗം വാഹനം ഓടിക്കാൻ തയ്യാറായത് ജീവനക്കാർ തമ്മിലുള്ള കയ്യേറ്റമായി മാറുന്ന സാഹചര്യമായി മാറി.
തുടർന്ന് ബസ് ഓടിക്കാൻ തയ്യാറായവർക്ക് പോലീസ് സംരക്ഷണം ഉറപ്പു നൽകി വണ്ടികൾ ഓട്ടം ഭാഗികമായി ആരംഭിച്ചു. ഇത് യൂണിയനുകൾ തമ്മിലുള്ള പ്രശ്നമായി മാറിയതിനെതുടർന്ന് ഏതാനും ബസ് തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.