തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരം കേസെടുക്കണമെന്ന് പരാതി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മ കണ്‍വീനര്‍ പി.ജി. ഉഷയാണ് പരാതിയുമായി രംഗത്തെത്തിയത്. ആഭ്യന്തര സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച് ഇവർ പരാതി നല്‍കിയത്.
ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പെണ്‍കുട്ടികള്‍ അനുഭവിച്ച മാനസികവും ശാരീരികവും സാമൂഹ്യവുമായ വേദനകള്‍ ഉള്‍ക്കൊണ്ട് പോക്സോ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ പ്രാധാന്യമുള്ളതാണ്. അതിന്മേല് സമയബന്ധിതമായി നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പരാതിയില്‍ പറയുന്നു.