ഇടുക്കി: ബുധനാഴ്ച രാത്രി ഒന്പതു മണിയോടെയാണ് വണ്ടിപ്പെരിയാർ രാജമുടി എസ്റ്റേറ്റ് റോഡിൽ ജീപ്പ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി ജനാർദ്ദനൻ(40) മരണപ്പെട്ടു. വീട്ടുപണിക്ക് ആവശ്യമായ കട്ടിളയും മറ്റും വാഹനത്തിൽ കൊണ്ട് ഇറക്കി തിരികെ വരുന്ന വഴിക്കാണ് ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
സംഭവം അറിയാതെ ജനാർദ്ദനനെ അന്വേഷിച്ചെത്തിയപ്പോഴാണ് നാട്ടുകാർ അപകടവിവരം അറിയുന്നത്. നിലവിൽ പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹംപോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.