വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിദ് തംസുമിനെ കണ്ടെത്തി.

വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിദ് തംസുമിനെ കണ്ടെത്തി.
alternatetext

വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിദ് തംസുമിനെ കണ്ടെത്തി. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് താംബരം എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. തീവണ്ടിയിലുണ്ടെന്ന സൂചന ലഭിച്ച്‌ എത്തിയ മലയാളി അസോസിയേഷൻ ഭാരവാഹികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഭക്ഷണം കഴിക്കാതെ ക്ഷീണിതയായിരുന്ന കുട്ടി ജനറല്‍ കമ്ബാർട്ട്മെന്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഒപ്പം കുറച്ച്‌ കുട്ടികളുമുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല. ആർ.പി.എഫിന്റെ സംരക്ഷണയിലേക്ക് കുട്ടിയെ മാറ്റി.

കാണാതായി 37 മണിക്കൂറിന് ശേഷമാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കായി കേരളത്തിലും തമിഴ്നാട്ടിലും പോലീസ് വ്യാപക പരിശോധനയാണ് നടത്തിയത്. മാതാപിതാക്കളായ അൻവർ ഹുസൈനോടും പർബിണ്‍ ബീഗത്തോടും പിണങ്ങി ചൊവ്വാഴ്ച രാവിലെ 9.30-ഓടെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരങ്ങളോട് അടികൂടിയതിന് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതാണ് കാരണം.

ഏകദേശം ഒരു മാസംമുൻപാണ് ഇവർ തിരുവനന്തപുരത്തു താമസമാക്കുന്നത്. 50 രൂപ മാത്രമാണ് പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നത്. വസ്ത്രങ്ങളടങ്ങിയ ബാഗും എടുത്തിരുന്നു. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ചാനല്‍ വാർത്തകള്‍ കണ്ട് ബുധനാഴ്ച പുലർച്ചെ ബബിത എന്ന വിദ്യാർഥിനി കന്യാകുമാരിക്കുള്ള തീവണ്ടിയില്‍ യാത്രചെയ്യുന്ന തസ്മിദിന്റെ ചിത്രം പോലീസിന് അയച്ചുനല്‍കിയിരുന്നു. തീവണ്ടിയിലിരുന്നു കരയുന്ന പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയാണ് ചിത്രം പകർത്തിയത്. ഇതോടെ പെണ്‍കുട്ടി കന്യാകുമാരിക്കാണ് പോയതെന്നു മനസ്സിലായി. പിന്നീട് കേരള, തമിഴ്നാട് പോലീസും ആർ.പി.എഫും റെയില്‍വേ സ്റ്റേഷനുകളിലും പുറത്തും വ്യാപക പരിശോധന നടത്തി. നാട്ടുകാരും ഓട്ടോ ഡ്രൈവർമാരുമെല്ലാം പങ്കാളികളായി.

ഇതിനിടയിലാണ് നാഗർകോവില്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി കുടിവെള്ളമെടുത്ത് പെണ്‍കുട്ടി വീണ്ടും കയറുന്ന സി.സി. ടി.വി. ദൃശ്യം ലഭിക്കുന്നത്. ഇതിനു പിന്നാലെ കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്ന സി.സി. ടി.വി. ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു. ചെന്നൈ എഗ്മോറിലേക്ക് ഇതേ ബോഗികളുപയോഗിച്ച്‌ ചൊവ്വാഴ്ച വൈകീട്ട് 5.50-ന് തിരിച്ചുപോകുന്ന വണ്ടിയില്‍ കുട്ടി കയറുന്ന ദൃശ്യങ്ങള്‍കൂടി ലഭിച്ചതോടെ അന്വേഷണം ചെന്നൈയിലേക്കു തിരിഞ്ഞു.

വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ ഭാരവാഹികളും റെയില്‍വേ പോലീസും ചേർന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയുമായി സംസാരിക്കാനും അവസരമുണ്ടാക്കിക്കൊടുത്തു. തംസും േഫാണെടുത്തയുടൻതന്നെ അമ്മയ്ക്കു വിങ്ങലായി. ‘എന്തെങ്കിലും കഴിച്ചോ’ എന്നായിരുന്നു ആദ്യ ചോദ്യം. അച്ഛൻ അൻവറും കുട്ടിയുമായി സംസാരിച്ചു.