ഹർ ഘർ തിരഘ;പോസ്റ്റ് ഓഫീസുകൾ വഴി ദേശീയ പതാകകൾ വിതരണം ചെയ്തു

alternatetext

രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഹർ ഘർ തിരഘ (എല്ലാ വീടുകളിലും ത്രിവർണ്ണ പതാക) എന്ന പ്രചാരണത്തിൻ്റെ ഭാഗമായി പോസ്റ്റ് ഓഫീസുകൾ വഴി ദേശീയ പതാകകൾ വിതരണം ചെയ്തു.

നൂറനാട് സബ് പോസ്റ്റ് ഓഫീസ് വഴിയും , നൂറനാടിൻെ കീഴിലുള്ള ഉൾഗ്രാമങ്ങളിലെ ബ്രാഞ്ച് പോസ്റ്റോഫീസ് വഴിയും നടത്തപ്പെട്ട പദ്ധതി ഉൾപ്രദേശങ്ങളിൽ ജനങ്ങളിലേക്ക് എത്തപ്പെടുന്ന ഭാരത സർക്കാരിൻ്റെ പദ്ധതികളുടെയും പ്രാചാരണങ്ങളുടേയും ഉത്തമ ഉദാഹരണമായി.

നൂറനാട് പള്ളിക്കൽ ബ്രാഞ്ച് പോസ്റ്റോഫീസിൻ്റെ മുതിർന്ന പോസ്റ്റ്മാനായ ഗോപാൽ ജി എന്ന് വിളിപ്പേരുള്ള ഗോപാലാകൃഷ്ണൻ ആണ് പദ്ധതിയുടെ ചുക്കാൻ പിടിച്ച് വിജയകരമാക്കി തീർത്തത്.

ബസ് സർവീസു പോലും നിലവിലില്ലാത്ത പള്ളിക്കൽ എന്ന ഗ്രാമപ്രദേശത്തെ കർഷക കൂട്ടായ്മയകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമൊക്കെ പദ്ധതി എത്തിക്കാൻ മുതിർന്ന പോസ്റ്റ്മാനായ അദ്ദേഹത്തിന് സാധിച്ചു.

അഞ്ച് ലക്ഷം ഗ്രാമങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്തിൽ ഇന്നും പോസ്റ്റോഫീസും പോസ്റ്റ്മാനും ചെലുത്തുന്ന സ്വാധീനം ഡാക് കർമ്മയോഗിയായ ഗോപാൽ ജി.യെ പോലുള്ളവർ തെളിയിച്ചു തരുന്നു.