ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പില്‍ മണ്ഡലം, ജില്ല, സംസ്ഥാന പ്രസിഡന്റുമാരെ സമവായത്തിലൂടെ നിശ്ചയിക്കും. നാമനിർദേശം ഒഴിവാക്കി തിരഞ്ഞെടുപ്പ് നടപടികളിലൂടെയാകും ഇവരെ പ്രഖ്യാപിക്കുക. ഇതിനായി വോട്ടെടുപ്പിന്റെ മാതൃകയില്‍ അഭിപ്രായങ്ങള്‍ സ്വരൂപിക്കും. സംഘടനാ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോരും പരസ്യമായ പോർവിളികളും അനുവദിക്കില്ലെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്.
ഇന്ന് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗം സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തീരുമാനിക്കും. പ്രസിഡന്റുമാരെ തീരുമാനിക്കുമ്ബോള്‍ ആർ.എസ്.എസ്. നേതൃത്വത്തിന്റെ അഭിപ്രായവും തേടുമെന്നാണ് വിവരം. ഇക്കുറി ആർ.എസ്.എസ്. അഭിപ്രായം പറയാതെ വിട്ടുനില്‍ക്കുമോയെന്ന സംശയം ബി.ജെ.പി. നേതൃത്വത്തിനുണ്ട്.