വയനാട് ദുരന്തം; തെരച്ചിലില്‍ അന്തിമ തീരുമാനം ഇന്ന്

വയനാട് ദുരന്തം; തെരച്ചിലില്‍ അന്തിമ തീരുമാനം ഇന്ന്
alternatetext

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി നടത്തുന്ന തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇനിയും നൂറിലേറെ പേരെയാണ് കണ്ടെത്താനുള്ളത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തെരച്ചില്‍ തുടരണോ എന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.

മുണ്ടക്കയിലും ചൂരല്‍മലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നുണ്ട്. ചാലിയാറിന്‍റെ തീരങ്ങളില്‍ വിവിധ സേനാവിഭാഗങ്ങള്‍ തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരീര ഭാഗങ്ങള്‍ അല്ലാതെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ദുരിത ബാധിതരോ കാണാതായവരുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാല്‍ തെരച്ചില്‍ തുടരും. ഇക്കാര്യത്തില്‍ എല്ലാം അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.