ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹർജി നല്‍കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹർജി നല്‍കി.
alternatetext

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹർജി നല്‍കി. സർക്കാർ ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവിടുമ്ബോള്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്കുമുമ്ബില്‍ താൻ മൊഴി കൊടുത്തതാണെന്ന് നടി പറയുന്നു.

മുമ്ബ് കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീല്‍ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നല്‍കി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മൊഴി നല്‍കിയവരുടെ അറിവ് ഇല്ലാതെ റിപ്പോർട്ട്‌ പുറത്ത് വിടരുത്. മൊഴി നല്‍കിയതിന് ശേഷം ഹേമ കമ്മിറ്റി ഇത് വരെ ബന്ധപെട്ടിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ പുറത്ത് വരുമെന്നതില്‍ ആശങ്കയുണ്ട്. മൊഴി നല്‍കിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തിയാകണം റിപ്പോർട്ട്‌ പുറത്തു വിടേണ്ടതെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.