സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്‌ രാജിവെക്കാത്തത് എന്തുകൊണ്ട്? രാഹുല്‍ ഗാന്ധി.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്‌ രാജിവെക്കാത്തത് എന്തുകൊണ്ട്? രാഹുല്‍ ഗാന്ധി.
alternatetext

അദാനി ഗ്രൂപ്പിന്റെ വിദേശത്തെ ഷെല്‍ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച്‌ രാജിവെക്കാത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിക്ഷേപകരുടെ സമ്ബാദ്യം നഷ്ടമായാല്‍ ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി പാര്‍ലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതിയ സാഹചര്യത്തില്‍ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും രാഹുല്‍ഗാന്ധി ചോദിച്ചു.

ഒന്നര വര്‍ഷമായിട്ടും അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബി അന്വേഷണം പൂര്‍ത്തിയാക്കാത്തത് അദാനിയുടെ കമ്ബനിയുമായി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനുമുള്ള ബന്ധം കാരണമാണെന്നാണ് ഹിന്‍ഡര്‍ബര്‍ഗിന്റെ ആരോപണം.

എന്നാല്‍ എല്ലാം സുതാര്യമെന്നും ആര്‍ക്കും പരിശോധിക്കാമെന്നുമാണ് മാധബി പുരി ബുച്ച്‌ പ്രതികരിച്ചത്.