വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് എട്ടു ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍ . ചെങ്ങന്നൂർ സ്വദേശിയായ സി. ദിവ്യാമോളെ (40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമമംഗലം ഊരമന മണ്ണാപ്പറമ്ബില്‍ എം.കെ. സുരേഷില്‍ നിന്നാണ് 2021 മുതല്‍ 7.75 ലക്ഷം രൂപ വാങ്ങിയത്. സുരേഷിന്‍റെ മകന് മാള്‍ട്ടയില്‍ ജോലി നല്‍കാമെന്ന് ഉറപ്പു നല്കിയാണ് ചെങ്ങന്നൂരില്‍ ട്രാവല്‍സ് നടത്തി വന്നിരുന്ന ദിവ്യയും, ഭർത്താവ് രാജേഷും ചേർന്ന് പണം തട്ടിച്ചെടുത്തത്. പണവും മകന്‍റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും ഇവർ വാങ്ങി വച്ചു.
ഊരമനയില്‍ മരത്തടിയുടെ വർക്ക്ഷോപ്പ് നടത്തുന്ന സുരേഷ് രാമമംഗലം സർവീസ് സഹകരണ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ ഇതിനായി ലോണെടുക്കുകയും ചെയ്തിരുന്നു. വായ്പാതുക പലിശയടക്കം 13.5 ലക്ഷം രൂപയായിട്ടും മകന് ജോലിക്ക് വീസ ലഭിച്ചില്ല. തുടർന്ന് പണം തിരികെ നല്‍കാൻ ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. ഇതേത്തുടർന്നാണ് സുരേഷ് രാമമംഗലം പോലീസില്‍ പരാതി നല്കിയത്