രുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയപങ്കാളിത്തത്തോടെ തിരച്ചില്‍ നടത്തും. ദുരിതാശ്വാസ ക്യാമ്ബുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉള്‍പ്പെടുത്തി ആറുമേഖലയാക്കിയാകും തിരച്ചില്‍ നടത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരും.
ഇതുവരെ 225 മരണങ്ങള് സ്ഥിരീകരിച്ചിട്ടുണ്ട്.ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനുമുകളിലോ ഉണ്ടെങ്കില്‍ അത് മൃതദേഹമായി കണക്കാക്കും. അതില്‍ കുറഞ്ഞവ ശരീരഭാഗമായി കണക്കാക്കും. 195 ശരീരഭാഗങ്ങളാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ശരീരഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുള്‍പ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡി.എന്‍.എ. സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം വന്നശേഷം മാത്രമേ കൃത്യമായ എണ്ണം കണക്കാക്കാനാവൂ. കാണാതായ 131 പേരുടെ പേരുവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട്ടിലേതു ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നല്‍കിയിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒന്‍പതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. പുനരധിവാസത്തിനും ടൗണ്‍ഷിപ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണു പ്രതീക്ഷ.
ദുരന്തബാധിതര്‍ക്കു വീടുകള്‍ നിര്‍മിച്ചു നല്കാന് ഒട്ടേറെപ്പേര്‍ രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ പൊതുനിലപാട് സ്വീകരിച്ചശേഷം ഇവരുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്ബുകളിലേക്ക് അവശ്യ സാധനങ്ങള്‍ ഇനി അയക്കേണ്ടതില്ല. പുനരധിവാസത്തിനുള്ള സാമ്ബത്തികസഹായമാണ് ഇനിവേണ്ടത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയക്കുകയോ കളക്ടറേറ്റുകളില്‍ ചെക്ക്, ഡ്രാഫ്റ്റ് മുഖേന നല്‍കുകയോ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു