മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തിരച്ചില്‍

മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി ഇന്നും തിരച്ചില്‍
alternatetext

മുണ്ടക്കൈ: മുണ്ടക്കൈ ഉരുള്‍ ദുരന്തത്തില്‍പ്പെട്ടവർക്കായി ഇന്നും തിരച്ചില്‍. 152 പേരെ ഇനിയും കണ്ടെത്താനുള്ളത് . സൂചിപ്പാറയിലെ സണ്‍റൈസ് വാലിയിലും ചാലിയാറിലും തിരച്ചില്‍ തുടരും. മുണ്ടക്കൈ ദുരന്തം ഉണ്ടായിട്ട് ഇന്ന് 9 ദിവസം പിന്നിടുകയാണ്. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആയി. വിവിധയിടങ്ങളില്‍ നിന്നായി 189 ശരീരഭാഗങ്ങളും കണ്ടെടുത്തു.

വയനാട്ടില്‍ നിന്നും 148 മൃതദേഹങ്ങളും നിലമ്ബൂരില്‍ നിന്നും 76 മൃതദേഹങ്ങളുമാണ് ഇതുവരെ ലഭിച്ചത്. ദുരന്ത മേഖലയില്‍ നിന്നും 152 പേരെ കുറിച്ച്‌ ഇനിയും വിവരം ലഭിക്കാനുണ്ട്. ദുർഘടമായ ഇടങ്ങളില്‍ ഹെലികോപ്റ്റർ ഉപയോഗിച്ച കൊണ്ടുള്ള തിരച്ചില്‍ ഇന്നും തുടരും. അതേസമയം, വയനാട് മുണ്ടക്കൈയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും.

ടൗണ്‍ഷിപ്പ് നിർമിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുക,പുനരധിവാസത്തിനു വേണ്ടിയുള്ള സമയപരിധി നിശ്ചയിക്കുക തുടങ്ങിയ വിഷയങ്ങള്‍ സർക്കാരിന്റെ പരിഗണനയിലുണ്ട്. കേന്ദ്രത്തില്‍ നിന്ന് സഹായം ലഭ്യമാക്കാൻ വേണ്ടി എന്തൊക്കെ ഇടപെടല്‍ നടത്തണമെന്ന ചർച്ചയും മന്ത്രിസഭയുടെ പരിഗണനയില്‍ വന്നേക്കും. ഇതുവരെ നടത്തിയ പ്രവർത്തനവും, വരുന്ന ദിവസങ്ങളിലെ തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ദുരന്ത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും.