ഇടുക്കിയിലേതടക്കം പാരിസ്ഥിതിക പ്രത്യാഘാതറിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

ഇടുക്കിയിലേതടക്കം പാരിസ്ഥിതിക പ്രത്യാഘാതറിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍
alternatetext

ചെന്നൈ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടിനൊപ്പം ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ സ്ഥിതി വിശദീകരിച്ചുള്ള റിപ്പോര്‍ട്ടും നല്‍കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്‌റെ ചെന്നൈ ബെഞ്ച് കേരളത്തോട് നിര്‍ദ്ദേശിച്ചത് പ്രതീക്ഷയോടെയാണ് ഇന്നാട്ടുകാര്‍ കാണുന്നത്. വയനാട്ടിലെ ഉരുള്‍പൊട്ടലിനെ ഗൗരവമായാണ് കാണുന്നതെന്നും പാരിസ്ഥിതികമായ പ്രത്യാഘാതം ഇക്കാര്യത്തില്‍ എത്രത്തോളമുണ്ടെന്ന് അറിയേണ്ടതുണ്ടെന്നും ബഞ്ച് വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. നിരന്തരം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ഇടുക്കി ജില്ലയുടെ ആശങ്കകള്‍ കൂടി ഹരിത ട്രിബ്യൂണല്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്ന് ഉത്തരവില്‍ നിന്ന് വ്യക്തമാണ്. റിസോര്‍ട്ടുകളുടെ ബാഹുല്യം, ക്വാറി മാഫിയയുടെ ഇടപെടല്‍ എന്നിവ വയനാടിനോളം തന്നെ ഇടുക്കിയെയും ബാധിച്ചിട്ടുണ്ട്.