വയനാടിന് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ച്‌ നല്‍കും

വയനാടിന് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ച്‌ നല്‍കും
alternatetext

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. പ്രതിപക്ഷ നേതാവ് വി.ഡി.‌സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറ‍ഞ്ഞു. വി.ഡി.സതീശന്‍ നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടര്‍ന്ന രാഹുല്‍ ഗാന്ധി ജില്ലാ അധികൃതരുമായി കൂടിക്കാഴ്‌ച നടത്തുകയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്‌തു. എല്ലാം നഷ്‌ടപ്പെട്ട വയനാട്ടിലെ മനുഷ്യര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ച്‌ നല്‍കുമെന്ന ഉറപ്പും സന്ദര്‍ശനത്തിനിടെ രാഹുല്‍ നല്‍കി. സാധ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്നും അതിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നെന്നും അദ്ദേഹം പറഞ്ഞു.