കൊച്ചി: ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ടെലികോം കമ്ബനികള്‍. രക്ഷാപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് അവശ്യമായ ആശയവിനിമയം നടത്താന്‍ പ്രമുഖ സേവനദാതാക്കള്‍ തുടര്‍ച്ചയായ കവറേജ് ലഭ്യമാക്കുന്നുണ്ട്. ബി.എസ്.എന്‍.എല്‍ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ ഫോര്‍ ജി സേവനം ലഭ്യമാക്കി. ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ എന്‍ജിനുകള്‍ സജ്ജമാക്കി ജില്ലാ ഭരണകൂടത്തിന് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും ആരോഗ്യ വകുപ്പിന് ടോള്‍ ഫ്രീ നമ്ബറുകളും നല്‍കി
റിലയന്‍സ് ജിയോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടാം ടവര്‍ സ്ഥാപിച്ചു. കണ്‍ട്രോള്‍ റൂമുകളെയും ദുരിതാശ്വാസ ക്യാമ്ബുകളെയും ബന്ധപ്പെടുത്താന്‍ നെറ്റ്വര്‍ക്ക് കവറേജ് വിപുലീകരിച്ചു. എയര്‍ടെല്‍ പ്രീപെയ്ഡ് കാലയളവ് അവസാനിച്ചതും റീചാര്‍ജ് ചെയ്യാന്‍ കഴിയാത്തതുമായ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം ഒരു ജി.ബി സൗജന്യ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും 100 എസ്.എം.എഎസും നല്‍കി. പോസ്റ്റ്പെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളുടെയും ബില്‍ അടയ്ക്കല്‍ തിയതി 30 ദിവസം നീട്ടി.
വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡുകാര്‍ക്ക് ഏഴു ദിവസത്തേക്ക് പ്രതിദിനം ഒരു ജി.ബി ഡാറ്റ സൗജന്യം. വോഡഫോണ്‍ ഐ.ഡി സ്റ്റോറുകളില്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നു 263 സൈറ്റുകളും പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കി