വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
alternatetext

നൂറനാട് : ആലപ്പുഴയില്‍ മാവേലിക്കര നൂറനാട് ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങര ചാമവിളയില്‍ ഷൈജു (41)ആണ് അറസ്റ്റിലായത്. നൂറനാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതി 2017 ല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് ലോഡ്ജില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച പ്രതി മദ്യം നല്‍കി പീഡിപ്പിക്കുകയും നഗ്ന വീഡിയോകള്‍ എടുക്കുകയും ചെയ്തിരുന്നു. ചതി മനസിലാക്കിയതോടെ യുവതി ഇയാളെ അവഗണിച്ചു. എന്നാല്‍ വിളിക്കുമ്ബോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ യുവതിയുടെ നഗ്ന വീഡിയോകള്‍ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.