മാവേലിക്കര എക്‌സൈസ് റെയ്ഡിൽ വൻ ഗഞ്ചാവ് വേട്ട

മാവേലിക്കര എക്‌സൈസ് റെയ്ഡിൽ വൻ ഗഞ്ചാവ് വേട്ട
alternatetext

കറ്റാനം നാമ്പുകുളങ്ങരജംഗ്ഷന് തെക്ക് ഭാഗത്തു മാവേലിക്കര എക്സൈസ് റെയിഞ്ച് സംഘവും , ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ആൾ താമസമില്ലാത്ത വീടിന് പുറകുവശത്ത് നിന്ന്
18 കിലോയോളം ഗഞ്ചാവ് പിടികൂടി. ആലപ്പുഴ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഈ കഞ്ചാവ് ചില്ലറ വില്പന നടത്തിയാൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്.

ഇലിപ്പക്കുളം ദ്വാരക വീട്ടിൽ സുരേഷിന്റെ വീടിന് സമീപത്തുനിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈ വീട്ടിൽ ഇപ്പോൾ താമസമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്.
വലിയ ചാക്കിൽ കെട്ടി വീടിന് പുറവശത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ട് കിലോ ഉള്ള ഒൻപത് പാക്കറ്റുകളിലാട്യിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കേസിലെ പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു.

റെയ്ഡിന് മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ് പെക്ടർ പി എസ് കൃഷ്ണരാജ് ,
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ . വി.രമേശൻ, അബ്ദുൽ ഷുക്കൂർ
പ്രിവന്റീവ് ഓഫീസർ പി ആർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ അർജുൻ സുരേഷ് വനിത സിവിൽ എക്സൈസ് ഓഫീസർ നിമ്മികൃഷ്ണൻ എന്നിവർ പങ്കെടുത്തു.പരാതികൾ അറിയിക്കുന്നതിന് വേണ്ടി 0479 2340270