ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ നാലു പേർ കൊല്ലപ്പെട്ടു. സോപൂർ പട്ടണത്തിലെ ഷേർ കോളനിയിലുള്ള ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്.
സോപൂർ സ്വദേശികളായ നസീർ അഹമ്മദ് നന്ദ്രോ, അസം അഷ്റഫ് മിർ, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നു പേർ സംഭവ സ്ഥലത്ത് മരിച്ചു.
ഗുരുതര പരിക്കേറ്റ നാലാമൻ ശ്രീനഗറിലെ എസ്.കെ.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ട്രക്കില്‍ നിന്ന് ആക്രിസാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് സ്പോടനം നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നാലു വർഷമായി സമാധാനപരവും ഭീകരാക്രമണങ്ങള്‍ നടക്കാത്തതുമായ സ്ഥലമാണ് സോപൂർ.