കോതമംഗലം: തട്ടേക്കാട് ഭാഗത്ത് എത്തുന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് തട്ടേക്കാട് മഹാദേവ ക്ഷേത്രം ഭാരവാഹികൾ. നിലവിൽ തട്ടേക്കാട് ശിവക്ഷേത്രത്തിലും, പക്ഷിസാങ്കേതത്തിലും വരുന്ന സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഒരു വിശ്രമകേന്ദ്രമോ കാത്തിരിപ്പ് കേന്ദ്രമോ ഉണ്ടായിരുന്നില്ല.
മറ്റ് വഴികളില്ലാതെ തട്ടേക്കാട് മഹാദേവക്ഷേത്രം ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ തന്നെ മുൻകൈ എടുത്താണ് പൊതുജനങ്ങളുടെ ആഗ്രഹമായ കാത്തിരിപ്പ് കേന്ദ്രം യാഥാർത്ഥ്യമാക്കിയിട്ടുള്ളത്.