മലബാറിലെ പ്ലസ് വണ്‍ സീറ്റു പ്രതിസന്ധിയില്‍ നിർണായക ഇടപെടലുമായി ഹൈക്കോടതി

മലബാറിലെ പ്ലസ് വണ്‍ സീറ്റു പ്രതിസന്ധിയില്‍ നിർണായക ഇടപെടലുമായി ഹൈക്കോടതി
alternatetext

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റു പ്രതിസന്ധിയില്‍ നിർണായക ഇടപെടലുമായി ഹൈക്കോടതി. സീറ്റുകളുടെ കുറവു സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാർ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം നല്‍കി. മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്മെന്‍റ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും