കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെളിക്കുഴി തണ്ട് പ്രദേശത്ത് പ്ലൈവുഡ് കമ്പനി നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി പാറഖനനവും, മണ്ണെടുപ്പും നടത്തിയ ജെസിബിയും, ടിപ്പറും കോതമംഗലം പോലീസ് പിടിച്ചെടുത്തു.
ചെറുവട്ടൂർ സ്വദേശി മനാഫിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയും ടിപ്പറും ആണ്അനുമതിയില്ലാതെ നടത്തിയ ഖനനത്തെ തുടർന്ന് പിടിച്ചെടുത്ത് ജിയോളജി വകുപ്പിന് കൈമാറിയത്. സ്ഥലം ഉടമ മുനിക്കാട്ടിൽ അജിക്കെതിരെയും എക്സ്പ്ലൊസീവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു