കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവിന്‍റെ ഹര്‍ജി സമാന വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. മൂവാറ്റുപഴ വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിയുടെ മകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബു മാറ്റിയത്