ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന വിഷയം ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബജറ്റ് സമ്മേളനത്തിന് ചേര്‍ന്ന സഭയില്‍ പ്രതിപക്ഷം ആദ്യം ഉന്നയിച്ചത് നീറ്റ് വിഷയമായിരുന്നു. പണക്കാര്‍ക്ക് ചോദ്യപ്പേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന അവസ്ഥയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്തെ പരീക്ഷാ സമ്ബ്രദായത്തിന്റെ വിശ്വാസ്യതയാണ് പ്രതികൂട്ടില്‍ നില്‍ക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ വ്യാപകമായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെന്ന ആരോപണം കേന്ദ്രമന്ത്രി ധര്മേന്ദ്രപ്രധാന് തള്ളി. വസ്തുതകള്‍ അല്ല അപവാദമാണ് പ്രതിപക്ഷം പ്രചരിപ്പിയ്ക്കുന്നത് എന്നായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്റെ മറുപടി.