സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയിൽ: വി.ഡി. സതീശന്‍.

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയിൽ: വി.ഡി. സതീശന്‍.
alternatetext

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മാലിന്യനീക്കം നിലച്ചതിന്‍റെയും മഴക്കാലപൂർവ ശുചീകരണം നടത്താത്തതിന്‍റെയും ഗതികേടാണ് കേരളം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സതീശന്‍ പറഞ്ഞു. രോഗങ്ങള്‍ തടയുന്നതിന് ആവശ്യമായ ഒരു പ്രതിരോധവുമില്ല. അടിയന്തരമായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച്‌ മാരക രോഗങ്ങള്‍ പകരുന്നത് തടയുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണം. സാംക്രമിക രോഗങ്ങളൊന്നും കേരളം വിട്ടു പോയിട്ടില്ലെന്നതിന്‍റെ അപകടകരമായ സൂചനയാണ് മലപ്പുറത്തെ നിപ മരണം.

കോവിഡിന് ശേഷം കേരളത്തിലെ മരണനിരക്ക് ഗൗരവമായി വര്‍ധിച്ചിട്ടും സര്‍ക്കാര്‍ അതേക്കുറിച്ച്‌ ഒരു പഠനവും നടത്തിയില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയെന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. നിലവിലെ സാഹചര്യത്തിന്‍റെ അപകടം മനസിലാക്കിയുള്ള ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ രംഗത്തെ അപകടാവസ്ഥ മനസിലാക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി യുഡിഎഫ് പബ്ലിക് ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.