ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടെ ഫോറന്‍സിക് നടപടി പൂര്‍ത്തീകരിച്ചു.

ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടെ ഫോറന്‍സിക് നടപടി പൂര്‍ത്തീകരിച്ചു.
alternatetext

ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടെ ഫോറന്‍സിക് നടപടി പൂര്‍ത്തീകരിച്ചു. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നടപടികള്‍ പൂര്‍ണ്ണമായ ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാന്‍ സാധിക്കുെന്നാണ് പ്രതീക്ഷിക്കുന്നത്.

ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് മരിച്ചത്. ലീവിനായി നാട്ടിലേക്ക് പോയ ഇവര്‍ ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് അബ്ബാസിയയിലെ ഫ്‌ലാറ്റില്‍ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ലാറ്റില്‍ തീപിടുത്തം ഉണ്ടായതെന്നാണ് വിവരം