പണം തിരികെ ലഭിക്കുന്നില്ല; ബാങ്കിനുള്ളില്‍ സമരവുമായി നിക്ഷേപകർ.

പണം തിരികെ ലഭിക്കുന്നില്ല, ബാങ്കിനുള്ളില്‍ സമരവുമായി നിക്ഷേപകർ.
alternatetext

ഇടുക്കി: ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ ബാങ്കിനുള്ളിൽ തന്നെ നാല്‍പതോളം നിക്ഷേപകർ പ്രതിഷേധസമരം നടത്തി. ഭരണസമിതി അംഗങ്ങളും, ജീവനക്കാരും ചേർന്ന് കോടികളുടെ ക്രമക്കേട് നടത്തിയ ഇടുക്കി ജില്ലാ ഡീലേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപകരുടെ പ്രതിഷേധം അരങ്ങേറിയത്.

ഇതിനു മുൻപും നിക്ഷേപകർ തുക ആവശ്യപ്പെട്ട് ബാങ്കിന് മുമ്പില്‍ രാപ്പകല്‍ സമരം നടത്തിയിരുന്നു. അന്ന് ബാങ്ക് ഭരണസമിതി, നിക്ഷേപകർക്ക് ക്ക 25,000 രൂപ ഈ മാസം ഇരുപതിനും, ബാക്കിത്തുക മുപ്പതിനും നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാൽവാഗ്ദാനം ചെയ്ത തുക ലഭിക്കാതായതോടെ ശനിയാഴ്ച നിക്ഷേപകര്‍ ബാങ്കിനുള്ളില്‍ കയറിയിരുന്ന് സമരം നടത്തി. സമരക്കാരെ ഒഴിപ്പിക്കാന്നുള്ള പോലീസ് ശ്രമവും വിജയിച്ചില്ല. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പണം ഗഡുക്കളായി നൽകാമെന്ന് പറഞ്ഞെങ്കിലും ഒരുവിഭാഗം ആളുകൾ പണം ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടെടുത്തു. ഇതേതുടർന്ന് വീണ്ടും നടത്തിയ ചർച്ചയിൽ 25 ന് 25,000 രൂപ വീതം നല്‍കാമെന്ന് പോലീസ് സാന്നിദ്ധ്യത്തിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പു.

ബാങ്കിന്റെ നെടുങ്കണ്ടംഹെഡ് ഓഫീസിലും, കുമളി, അടിമാലി, കട്ടപ്പന എന്നീ ബ്രാഞ്ചുകളിലും നൂറുകണക്കിന് ആളുകളാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. നിരാലംബരും, രോഗികളുമായ നിരവധി പേരാണ് ചികിത്സയ്ക്കും മരുന്നിനും പണമില്ലാതെ ബാങ്കിനു മുന്നിൽ വിഷമിച്ചിരിക്കുന്നത്. പരിഹാരം ആവശ്യപ്പെട്ട് ജനങ്ങൾ വിവിധ ഡിപാര്‍ട്ടുമെന്റുകള്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.