ഇടുക്കി: കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ച ശേഷം എൽഡിഎഫിന്റെ കൂടെക്കൂടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മാറിയ രാജി ചന്ദ്രനെ ഹൈക്കോടതി അയോഗ്യയാക്കി. കോൺഗ്രസ് അംഗമായി വിജയിച്ച രാജിയെ ആദ്യം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. തുടർന്ന് മുന്നണി ധാരണപ്രകാരം ഒരു വർഷത്തിനുശേഷം സ്ഥാനം ഒഴിവാകുന്നതിനു പകരം രാജിവെച്ച് ആയി എൽഡിഎഫിനൊപ്പം ചേർന്ന് വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി.
ഇതിനെത്തുടർന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കോൺഗ്രസ് അംഗം ആൻസി തോമസ് കൂറുമാറ്റ നിരോധന നിയമപ്രകാരം പരാതി നൽകി. ആൻസിയുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെങ്കിലും, ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അയോഗ്യതയാക്കുകയായിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രാജി മാധ്യമങ്ങളെ അറിയിച്ചു