തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളം പൂര്‍ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പനി പടരുമ്ബോള്‍ ആരോഗ്യവകുപ്പ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ പാരസെറ്റമോള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും റെയില്‍വേക്കും ഉത്തരവാദിത്തമുണ്ട്. അപകടം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസിന് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.