കേരളത്തിന്റെ വികസനത്തിന്റെ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വികസനത്തിന്റെ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി
alternatetext

കേരളത്തിന്റെ വികസനത്തിന്റെ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ സഹായിച്ചവർക്കും പിന്തുണ നല്‍കിയവർക്കും കൃതജ്ഞത അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുറമുഖങ്ങള്‍ സാമ്ബത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും അയല്‍ രാജ്യങ്ങള്‍ക്കും മാതൃകയാക്കാൻ സാധിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ, ബാലഗോപാല്‍ എന്നിവരും മേയർ ആര്യ രാജേന്ദ്രനും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.