പ്ലസ് വണ്ണിന് 138 താത്‌കാലിക ബാച്ചുകള്‍; 4.33 ലക്ഷം സീറ്റുകള്‍

പ്ലസ് വണ്ണിന് 138 താത്‌കാലിക ബാച്ചുകള്‍; 4.33 ലക്ഷം സീറ്റുകള്‍
alternatetext

തിരുവനന്തപുരം: പ്ലസ് വണ്‍ പഠനത്തിനായി ആകെ 4.33 ലക്ഷം സീറ്റുകള്‍ ലഭ്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി . 138 താത്‌കാലിക ബാച്ചുകള്‍ അനുവദിക്കുന്നതോടെയാണ് 4.33 ലക്ഷം സീറ്റുകള്‍ ലഭ്യമാകുന്നത് . ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തില്‍ സീറ്റുക്ഷാമം നേരിടാതിരിക്കാൻ അലോട്മെന്റുകളുടെ തുടക്കത്തില്‍ത്തന്നെ കഴിഞ്ഞവർഷത്തെ 178 താത്‌കാലികബാച്ചുകള്‍ തുടരാൻ അനുവദിച്ചിരുന്നു. മലബാർമേഖലയിലെ സർക്കാർസ്കൂളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളില്‍ 20 ശതമാനവും മാർജിനല്‍ സീറ്റുകൂട്ടി. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് പത്തുശതമാനം സീറ്റുവർധനയും അനുവദിച്ചു.