ജസ്റ്റിസ് നിതിൻ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.

ജസ്റ്റിസ് നിതിൻ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
alternatetext

ന്യൂഡല്‍ഹി: ജസ്റ്റിസ് നിതിൻ ജംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്. നിലവില്‍ ബോംബെ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. ഈ മാസം നാലാം തിയതി ജസ്റ്റിസ് ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. ഇൗ ഒഴിവിലേക്കാണ് പുതിയ നിയമനം. സുപ്രീംകോടതി കൊളീജിയമാണ് നിതിൻ ജംദാറിന്റെ പേര് ശുപാർശ ചെയ്തത്.

മഹാരാഷ്‌ട്ര സ്വദേശിയായ ഇദ്ദേഹം 2012 ജനുവരി 23-നാണ് ബോംബെ ഹൈക്കോടതിയില്‍ നിയമിതനായത്. മുമ്ബ് കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാന്റിംഗ് കോണ്‍സലായിരുന്നു. പാലക്കാട് സ്വദേശിയും ബോംബെ ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ.ആർ. ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനും കൊളീജിയം ശുപാർശ ചെയ്തു.

കൊളീജിയം ശുപാർശ ചെയ്ത മറ്റ് ചീഫ് ജസ്റ്റിസുമാർ ജസ്റ്റിസ് മൻമോഹൻ(ഡല്‍ഹി ഹൈക്കോടതി), ജസ്റ്റിസ് രാജീവ് ശാക്‌ദേർ( ഹിമാചല്‍പ്രദേശ്), ജസ്റ്റിസ് സുരേഷ് കുമാർ കെയ്‌ത്ത്(ജമ്മു കശ്മീർ, ലഡാക്ക്), ജസ്റ്റിസ് ജി.എസ്. ശാന്താവാലിയ(മദ്ധ്യപ്രദേശ്), ജസ്റ്റിസ് താഷി റാബ്സ്റ്റൻ(മേഘാലയ) സുപ്രീംകോടതിയിലേക്ക് രണ്ട് പുതിയ ജഡ്ജിമാർകൂടി എത്തും. ജമ്മുകശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ കെ സിംഗും മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ മഹാദേവനും സുപ്രീംകോടതി ജഡ്ജിമാരാകും. സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ മണിപ്പൂർ സ്വദേശിയാണ് എൻ കെ സിംഗ്.