കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
alternatetext

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടും തുടരുകയാണ്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് ഏർപ്പെടുത്തി. കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദപാത്തി നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടും തുടരുകയാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് തുടരുന്നത്.