തിരുവനന്തപുരം: ജൂലൈ 8,9 തീയതികളില്‍ സംസ്ഥാന വ്യാപകമായി റേഷൻ കടകള്‍ അടച്ചിടാൻ വ്യാപാരികള്‍ തീരുമാനിച്ചതോടെ ഫലത്തില്‍ ആറാം തീയതി മുതല്‍ ഒമ്ബതാം തീയതി വരെ റേഷൻ വിതരണം നിലക്കും.
ഇ-പോസ് സർവർ തകരാറിനെ തുടർന്ന് ജൂണിലെ റേഷൻ വിതരണം ജൂലൈ അഞ്ചുവരെ നീട്ടിയിരുന്നു. ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താൻ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നിനു പകരം ജൂലൈ ആറായി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്