കെഎസ്‍യു പ്രവർത്തകനെ എസ്‌എഫ്‌ഐക്കാർ തട്ടിക്കൊണ്ടുപ്പോയി ഇടിമുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി

കെഎസ്‍യു പ്രവർത്തകനെ എസ്‌എഫ്‌ഐക്കാർ തട്ടിക്കൊണ്ടുപ്പോയി ഇടിമുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി
alternatetext

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാമ്ബസില്‍ കെഎസ്‍യു പ്രവർത്തകനെ എസ്‌എഫ്‌ഐക്കാർ തട്ടിക്കൊണ്ടുപ്പോയി ഇടിമുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. കെഎസ്‍യു ജില്ലാ ജോയിന്‍റ് സെക്രട്ടറി സാഞ്ചോസിനെയാണ് മര്‍ദിച്ചത്. ഇയാളെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

പുറത്ത് പോയി വന്ന സാഞ്ചോസിനെ ഒരു സംഘം ചേർന്ന് ഹോസ്റ്റലിലെ ഇടി മുറിയില്‍ കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇത് കണ്ട ചില വിദ്യാർത്ഥികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തിയാണ് സാഞ്ചോസിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നില്‍ എസ്‌എഫ്‌ഐ കെഎസ് യു പ്രവർത്തകർ തമ്മില്‍ സംഘർഷം. എസ്‌എഫ്‌ഐകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യു മാർച്ച്‌ നടത്തിയിരുന്നു.

ഇതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ കോണ്‍ഗ്രസ് എംഎല്‍എ എം വിൻസന്‍റിനെയും ചെമ്ബഴന്തി അനിലിനെയും എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് ഇരു വിഭാഗവും തമ്മില്‍ സംഘർഷമായത്. കാറില്‍ വന്നിറങ്ങിയ തന്നെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചെന്ന് എം വിൻസന്‍റ് എംഎല്‍എ പറഞ്ഞു. പൊലീന്‍റെ മുന്നില്‍ വച്ച്‌ ജനപ്രതിനിധിയായ തന്നെ എസ്‌എഫ്‌ഐ കയ്യറ്റം ചെയ്തിട്ടുംപോലീസ് നടപടിയെടുത്തില്ലന്ന് ആരോപിച്ചു. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.