അതിവേഗതയിലെത്തിയ പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തിൽ ഒരു യുവാവിന്റെ ജീവൻ നഷ്ടമായി.

അതിവേഗതയിലെത്തിയ പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തിൽ ഒരു യുവാവിന്റെ ജീവൻ നഷ്ടമായി.
alternatetext

കോതമംഗലം: ശനിയാഴ്ച രാവിലെ ഏഴരയോടെ കോതമംഗലം കുത്തുകുഴി സങ്കീർത്തന ഓഡിറ്റോറിയത്തിനു സമീപം അതിവേഗത്തിൽ എത്തിയ പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഉണ്ടാക്കിയ അപകടത്തിൽ ഒരു യുവാവിന്റെ ജീവൻ നഷ്ടമായി. ഇൻഫോപാർക്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മുരിക്കാശ്ശേരി വാത്തിക്കുടി പൂമാംകണ്ടം കരയിൽ അമ്പഴത്തിങ്കൽ നിഖിൽ (23) എന്ന യുവാവാണ് മരണപ്പെട്ടത്. നെല്ലിമറ്റത്തു നിന്നും കോതമംഗലത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ അപകടസാധ്യത നിറഞ്ഞ ഏരിയയിൽ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്ത സമയത്താണ് എതിരെ വന്ന ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. യുവാവിന്റെ ശരീരം പിക്കപ്പ് വാനിന്റെ ബോഡിയിൽ തട്ടി തെറിച്ചതുകൊണ്ടാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടത്. അപകടത്തിൽ പിക്കപ്പ് വാനിന്റെ വലതുവശത്തെ മുൻപിലെയും പുറകിലെയും ടയറുകൾ പൊട്ടുകയും ചെയ്തു.