കനത്ത മഴയും, നീരൊഴുക്കും; ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു വിട്ടു.

കനത്ത മഴയും, നീരൊഴുക്കും; ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു വിട്ടു.
alternatetext

കോതമംഗലം: സമീപദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറുകളും തുറന്നു വിട്ടു. ഷട്ടറുകൾ തുറന്നതോടെ ഡാമിനു താഴേക്ക് പെരിയാറിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.