പന്തളം നഗരസഭയിൽ നികുതി പരിഷ്‌കരണം ഇനങ്ങൾക്കുമേൽ അധികാരഭാരമെന്നു യൂ ഡി എഫ് കൗൺസിലർമാർ

പന്തളം നഗരസഭയിൽ നികുതി പരിഷ്‌കരണം ഇനങ്ങൾക്കുമേൽ അധികാരഭാരമെന്നു യൂ ഡി എഫ് കൗൺസിലർമാർ
alternatetext

പന്തളം : പന്തളം നഗരസഭയിൽ നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇനങ്ങൾക്കുമേൽ അധികാരഭാരം അടിച്ചേൽപ്പിച്ച നടപടി തികച്ചും അപലനീയമാണെന്ന് യൂ ഡി എഫ് കൗൺസിലർമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. 2013 ലും 2016ലും നഗരസഭയിലെ അസസ്മെന്റ്റ് രജിസ്റ്റർ പുതുക്കി നികുതി പരിഷ്‌കരിക്കാൻ തീരുമാനിച്ചു. നടപടികൾ ആരംഭിച്ചുവെങ്കിലും കൊറോണയും വെള്ളപ്പൊക്കവും വേണ്ടത്ര പരിഞ്ജാനമില്ലാത്തവരെ താൽക്കാലിക ജീവനക്കാരായി നിയമിച്ചതിലൂടെയും നികുതി പരിഷ്‌കരണം നടപ്പിലാക്കാൻ കഴിഞ്ഞില്ല.

2023ലെ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നികുതി പരിഷ്‌കരണ നടപടികളുമായി നഗരസഭ മുന്നോട്ടു പോയി എങ്കിലും 2014 മുതൽ നികുതി പരിഷ്‌കരണം നടത്താൻ തീരുമാനപ്പെടുത്തി യിരുന്നില്ല. മൂന്നു വർഷം പിന്നോട്ടുള്ള നികുതി മാത്രമേ പിരിക്കാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കുമ്പോഴാണ് ആദ്യം 2014 മുതൽ മുന്നോട്ടു പത്തുവർഷത്തേയും പിന്നീടതു 2016 മുതൽ ഇങ്ങോട്ടു എട്ടുവർഷത്തേയും നികുതിയും പിഴപലിശയും ചേർത്ത് വൻ തുക ജനങ്ങളിൽനിന്നും ഈടാക്കുന്നത് ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണ്. 2023ൽ സംസ്ഥാനം ഭരിക്കുന്ന എൽ. ഡി. എഫ് സർക്കാർ പെർമിറ്റ് ഫീസ് നൂറിരിട്ടിയായി വർദ്ധിപ്പിച്ചു. വർഷാവർഷം കെട്ടിട നികുതി അഞ്ചുശതമാനം വർദ്ധിപ്പിക്കുകയും ചെയ്‌തു.

നാളിതുവരെയായി ടാക്‌സ് അടച്ചുകൊണ്ടിരുന്ന യാതൊരു പുന:ക്രമീകരണങ്ങളും നടത്താത്ത കെട്ടിടങ്ങൾക്ക് യു. എ നമ്പർ പതിക്കുയും അതിനെ തുടർന്ന് ടാക്‌സ് അടക്കാൻ കഴിയാതെ വന്ന കടകൾക്ക് ജൂൺ 30ന് മുമ്പ് ലൈസൻസ് പുതിക്കിയില്ല എങ്കിൽ ലൈസൻസ്റദ്ധാക്കപ്പെടും. അങ്ങനെ റദ്ദാക്കാപ്പെടുന്ന ലൈസൻസ് വീണ്ടും പുതുക്കണമെങ്കിൽ പതിനായിരക്കണക്കിന് രൂപ ഫൈനായി നൽകേണ്ടി വരും. ഇതു മൂലം വ്യാപാരികൾക്ക് ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ഉളള വായ്‌പകൾ തടസ്സമാകും. ഇങ്ങനെ നിയമ വിരുദ്ദവും അശാസ്ത്രീയമായും നികുതി പരിഷ്‌കരണം നടത്താൻ പന്തളം നഗരസഭാ ഭരണസമിതി തീരുമാനമെടുത്തത് ബി. ജെ. പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെന്ന അഹന്തമൂലമാണെന്ന് വാർത്താസമ്മേളനത്തിൽ യുഡിഫ് അംഗങ്ങൾ ആരോപിച്ചു

ബി. ജെ. പിയും സി. പി. എം തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണ് ഇത്തരം സംഭവങ്ങൾ നഗരസഭയിൽ അരങ്ങേറുന്നതെന്ന്നും അശാസ്ത്രീയമായ നികുതി പരിഷ്‌കരണ നടപടിക്കെതിരെയും സമസ്ഥ മേഖലയിലും അഴിമതിയും കെടു കാര്യസ്ഥതയും നിറഞ്ഞ മുനിസിപ്പൽ ഭരണത്തിനെതിരെയും യു. ഡി. എഫ് ശക്തമായ പ്രക്ഷോഭ പരി പാടികൾ സംഘടിപ്പിക്കുമെന്നും യു. ഡി. എഫ് കൗൺസിലർമാരായ കെ. ആർ. വിജയകുമാർ, കെ. ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.