ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
alternatetext

ക്ഷീര വികസന വകുപ്പിന്റെ 2024-25 സാമ്ബത്തിക വർഷത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാൻ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടല്‍ മുഖേന രജിസ്റ്റർ ചെയ്ത് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 20 വരെ അപേക്ഷിക്കാം. പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.