തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെൻഷനാണ് നാളെ മുതല്‍ നല്‍കുന്നത്. അതാത് മാസത്തെ പെൻഷൻ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ജൂണ്‍ മാസത്തെ തുക നല്കിയാലും ഇനി അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്.
2024-06-26