ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത

ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത
alternatetext

തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴ തീവ്രമാകും. വടക്കുകിഴക്കൻ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്കു കരുത്തേകുക. നാലു ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളിലും കാസർഗോഡ് ജില്ലയില്‍ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ ഇന്നും കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴം മുതല്‍ ശനി വരെ കർണാടക തീരത്തും വെള്ളി, ശനി ദിവസങ്ങളില്‍ കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.