ന്യൂഡല്‍ഹി: കോടതി ഇന്ന് മദ്യനയ കേസില്‍ അറസ്റ്റില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ ജാമ്യ ഹർജിയില്‍ വാദം കേള്‍ക്കും. കോടതി മറുപടി ഫയല്‍ ചെയ്യാൻ കൂടുതല്‍ സമയം അനുവദിച്ചത് ഇ ഡിയുടെ അപേക്ഷ പ്രകാരമായിരുന്നു. കെജ്‌രിവാള്‍ നേരത്തെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. കോടതി തിഹാർ ജയില്‍ അധികൃതർക്ക് അദ്ദേഹത്തിന് വൈദ്യപരമായ ആവശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധിയും അവസാനിക്കുന്നത്.
ഡല്‍ഹി മദ്യനയക്കേസില്‍ ഇ ഡി അറസ്റ്റില്‍ കഴിയുകയായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കായി ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു